kunjumuhammed

ആലുവ: തായിക്കാട്ടുകര കല്ലുങ്കൽ വീട്ടിൽ കുഞ്ഞുമുഹമ്മദ് (മമ്മ -88) നിര്യാതനായി. ചൂർണിക്കര ഗ്രാമപഞ്ചായത്ത് മുൻ അംഗം, തായിക്കാട്ടുകര ജുമാ അത്ത് മുൻ പ്രസിഡന്റ്, എം.ഇ.എസ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെ.കെ. തായ്ക്കാട് എന്ന തൂലിക നാമത്തിൽ നിരവധി ഗാനങ്ങളും നാടകങ്ങളും രചിച്ചിട്ടുണ്ട്.

ഭാര്യ: കടുങ്ങല്ലൂർ അമ്പുകുടി കുടുംബാംഗം നബീസ (റിട്ട. അദ്ധ്യാപിക). മക്കൾ: സൗജ (സീനിയർ സൂപ്രണ്ട്, വിജിലൻസ്), സീന (അക്കൗണ്ടന്റ് ഓഫീസർ, വാട്ടർ അതോറിട്ടി), നസി, സുമി. മരുമക്കൾ: ലിയാക്കത്ത് അലി, അബ്ദുൾസലാം, അബ്ദുൾ ജലീൽ, പരേതനായ റാഫി.