മൂവാറ്റുപുഴ: റിയാദ് കെ.എം.സി.സി എറണാകുളം ജില്ലാ കമ്മിറ്റി മൂവാറ്റുപുഴ ഗവ. ജനറൽ ആശുപത്രിക്ക് 30 സ്റ്റീൽ കസേരകൾ നൽകി. പുതിയ ആശുപത്രി കെട്ടിടത്തിൽ നടന്ന ചടങ്ങിൽ ഡോ.മാത്യു കുഴൽനാടൻ എം.എൽ.എയിൽനിന്ന് മുനിസിപ്പൽ ചെയർമാൻ പി.പി.ൽദോസും ആശുപത്രി സൂപ്രണ്ട് ഡോ. സുധയും ഏറ്റുവാങ്ങി. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൾമജീദ് അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡന്റ് പി.എം. അമീർഅലി, നിയോജകമണ്ഡലം പ്രസിഡന്റ് പി.എ. ബഷീർ, ജനറൽ സെക്രട്ടറി എം.എം. സീതി, മുനിസിപ്പൽ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൾ സലാം, കൗൺസിലർ കെ.കെ. സുബൈർ, കെ.എം.സി.സി പ്രതിനിധി കെ.എം.മുസ്തഫ കമാൽ, വനിതാലീഗ് ജില്ലാ സെക്രട്ടറി നസീമ മൂസ, എം.എസ്.എഫ് ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് റമീസ് മുതിരക്കാല, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് സൈഫുദ്ദീൻ എന്നിവർ പങ്കെടുത്തു.