കാലടി: 1729-ാം നമ്പർ എസ്.എൻ.ഡി.പി മലയാറ്റൂർ (വെസ്റ്റ്) ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ ശ്രീശങ്കരനാരായണ ക്ഷേത്രത്തിലെ തൈപ്പൂയത്തോടനുബന്ധിച്ച് ശ്രീമുരുക കാവടിസംഘം കാവടി ഘോഷയാത്ര നടത്തി. സംഘാടനത്തിന് മികച്ച പരിശ്രമം നടത്തിയ മരുത്വാമല മൈക്രോ ഫൈനാൻസ് യൂണിറ്റ് അംഗങ്ങളായ ബ്ലായി ബാബു, ബിജു വരയിലിൽ എന്നിവരെ ആദരിച്ചു. ശാഖായോഗം സെക്രട്ടറി വിദ്യാധരൻ, മൈക്രോ ഫൈനാൻസ് ഗ്രൂപ്പ് ഇൻസ്‌ട്രക്ടർ പ്രകാശ് കരിമ്പനക്കൽ, കൺവീനർ ഷൈജു വിരുത്തൻകണ്ടത്തിൽ, ജോയിന്റ് കൺവീനർ ബൈജു തച്ചേത്ത്, ഗാർഗ്യൻ സുധീരൻ, ബിനു പാതാപള്ളി , ഗോകുൽ പണ്ടാല എന്നിവർ പങ്കെടുത്തു.