കുറുപ്പംപടി: കോടനാട് കപ്രിക്കാട് വനമേഖലയിൽ കൂട്ടമായെത്തുന്ന കാട്ടാനകൾ വ്യാപകമായി കൃഷിനശിപ്പിക്കുകയും ജനജീവിതത്തിന് ഭീഷണി ഉയർത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ പത്തിന് മലയാറ്റൂർ ഡി.എഫ്.ഒ ഓഫീസിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, മലയാറ്റൂർ ഡി.എഫ്.ഒ , റേഞ്ച് ഓഫീസർ, ജില്ലാ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. വന്യജീവികളുടെ ശല്യംതടയാനുള്ള നടപടികൾ മുഖ്യചർച്ചയാകും.