ആലുവ: എടത്തല പഞ്ചായത്തിലെ വൈശാലി - കാരിയാട് കുഴിക്കാട്ട് ക്ഷേത്രം റോഡ് പഞ്ചായത്ത് പ്രസിഡന്റ് പ്രീജാ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എ.എസ്.കെ. സലിം അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം റൈജാ അമീർ മുഖ്യാതിഥിയായി. എം.എ. അബ്ദുൾ ഖാദർ, അസീസ് മൂലയിൽ തുടങ്ങിയവർ സംസാരിച്ചു. 14 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്.