agappe
ആംബുലൻസിന്റെ ഫ്ളാഗ് ഓഫ് അഗാപ്പെ എം.ഡി തോമസ് ജോൺ നിർവ്വഹിക്കുന്നു

കോലഞ്ചേരി: വടവുകോട് ബ്ളോക്ക് പഞ്ചായത്ത് അഗാപ്പെയുടെ സഹകരണത്തോടെ കടയിരുപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിന് ആധുനികസൗകര്യങ്ങളുള്ള ആംബുലൻസ് നൽകി. ഫ്ളാഗ് ഓഫ് ആഗാപ്പെ എം.ഡി തോമസ് ജോൺ നിർവ്വഹിച്ചു. അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് അനു അച്ചു, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജൂബിൾ ജോർജ്, ടി.ആർ. വിശ്വപ്പൻ, രാജമ്മ രാജൻ, ഡോ. അനീഷ് ബേബി, അഗാപ്പെ ഓപ്പറേഷൻ ഹെഡ് പോൾ എം. ജോർജ്, ഡോ. സതീഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു. 18 ലക്ഷം രൂപയാണ് ആംബുലൻസിനായി അഗാപ്പെ ചെലവഴിച്ചത്. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കടക്കം ഉപയോഗിക്കാവുന്ന വിധമാണ് ആംബുലൻസ് സർവ്വീസ്.