treesa
കൃഷി പാഠശാല ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ട്രീസ മോളി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കാർഷിക വികസന കർഷകക്ഷേമവകുപ്പ് ആത്മയിലൂടെ നടപ്പിലാക്കുന്ന കൃഷി പാഠശാല ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ട്രീസമോളി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം എം.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. കടമക്കുടി കൃഷി ഓഫീസർ അതുൽ ബി. മണപ്പാടൻ, ആത്മ കളമശേരി ബ്ലോക്ക് ടെക്‌നോളജി മാനേജർ സവിത ആർ. പൈ എന്നിവർ ക്ലാസെടുത്തു. കൃഷി ഓഫീസർ നെയ്മ നൗഷാദ് അലി, ആത്മ ബ്ലോക്ക് ടെക്‌നോളജി മാനേജർ ടി.എൻ. നിഷിൽ, ഒ. നീതു, ഇ.എം ഷാജഹാൻ എന്നിവർ സംസാരിച്ചു.