ചേരാനല്ലൂർ: ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ ചേരാനല്ലൂർ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ നടപ്പാക്കുന്ന വയോജനങ്ങൾക്കുള്ള കട്ടിലുകളുടെ വിതരണോദ്ഘാടനം ടി.ജെ. വിനോദ് എം.എൽ.എ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ്
കെ.ജെ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. 7 ലക്ഷം രൂപയാണ് പഞ്ചായത്തിന്റെ പദ്ധതി വിഹിതം. രണ്ട് ഘട്ടമായി 170 പേർക്ക് ലഭിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ , വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ്, ഷിമ്മി ഫ്രാൻസിസ്, ലിസി വാര്യത്ത്, രാജു അഴിക്കകത്ത് , ഷെഹ്ന, ടി.ആർ. ഭരതൻ , രമ്യ തങ്കച്ചൻ , റിനി ഷോബി, വി.കെ. ശശി, മരിയ ലില്ലി, വിൻസി ഡേറീസ്, മിനി വർഗ്ഗീസ്, പി.ജെ. ജെയിംസ്. തുടങ്ങിയവർ പ്രസംഗിച്ചു.