covid

കൊച്ചി: ജില്ലയിൽ ഇന്നലെ 3,012 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 9,691 പേർ രോഗമുക്തി നേടി. 3,295 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. 35,640 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ 8,733 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ജില്ലയിൽ ഇതുവരെ 82,121ഡോസ് മുൻകരുതൽ വാക്‌സിൻ നൽകി. ആകെ 58,81,675 പേർക്കാണ് വാക്‌സിൻ നൽകിയത്. 32,01,729പേർ ഒന്നാം ഡോസും 25,97,825 രണ്ടാം ഡോസും സ്വീകരിച്ചു. ഇതിൽ, 51,73,490പേർക്ക് കൊവീഷീൽഡും 6,91,494പേർക്ക് കൊ വാക്‌സിനുമാണ് നൽകിയത്. സ്പുട്‌നിക് വാക്‌സിൻ 16,691 പേർ സ്വീകരിച്ചു.