
തൃക്കാക്കര : ഉപതിരഞ്ഞെടുപ്പിനുപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന പൂർത്തിയായി. വെള്ളിയാഴ്ച മോക് പോൾ നടത്തും. കുഴിക്കാട്ടുമൂലയിലെ സെൻട്രൽ വെയർഹൗസിംഗ് കോർപറേഷന്റെ ഗോഡൗണിൽ രാവിലെ 9 മുതൽ മോക്ക് പോൾ ആരംഭിക്കും. മുഴുവൻ രാഷ്ട്രീയപാർട്ടി പ്രതിനിധികളും പങ്കെടുക്കണമെന്ന് തിരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കളക്ടർ അറിയിച്ചു. തിരഞ്ഞെടുപ്പിനായി 328 ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങളാണ് സജ്ജമാക്കുന്നത്. ഭാരത് ഇലക്ട്രോണിക്സിന്റെ ബാംഗ്ലൂരിൽ നിന്നെത്തിയ ആറ് എൻജിനീയർമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മോക് പോളിനു ശേഷം പരിശോധന പൂർത്തിയായ യന്ത്രങ്ങൾ കളക്ടറേറ്റിലെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റും.