ആലുവ: ആലുവ ബാങ്ക് കവലയിലുണ്ടായ ബൈക്ക് അപകടത്തിൽ റിട്ട. എക്‌സൈസ് കമ്മീഷണർക്ക് പരിക്കേറ്റു. തൃശൂർ എകസൈസ് കമ്മീഷണറായിരുന്ന ഷിബു സി. വാര്യർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് അപകടം. ഷിബു സി. വാര്യർ സഞ്ചരിച്ച ബൈക്കിന് പിറകിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഇടതുകാലിന് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.