മരട്: കൊട്ടാരം ഭഗവതിക്ഷേത്ര താലപ്പൊലി ഇന്നു രാവിലെ കളമെഴുത്തോടെ തുടങ്ങും. രാവിലെ 11വരെ നടയ്ക്കൽ പറ നിറയ്ക്കാൻ സൗകര്യമുണ്ടാകും. വൈകിട്ട് ആറിന് തായമ്പക, 7.30ന് നാഗസ്വരം, രാത്രി 9ന് കളമെഴുത്തും പാട്ടും. നാളെ വൈകിട്ട് 6ന് ഭജന തുടർന്ന് കലാസന്ധ്യ, 9ന് കളമെഴുത്തും പാട്ടും. 13ന് 6.30ന് തിരുവാതിരക്കളി, 7ന് ഭക്തിഗാനമേള (കരോക്കെ), 9ന് കളമെഴുത്തും പാട്ടും.
14ന് വടക്കുംപുറം താലപ്പൊലി നടക്കും. രാവിലെ കൂട്ടവെടി, 3ന് പകൽപൂരത്തിൽ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ കൊട്ടാരത്തിലമ്മയുടെ തിടമ്പേറ്റും. പഞ്ചവാദ്യം ഉദയനാപുരം ഹരി, പഞ്ചാരിമേളം, തായമ്പക, പാണ്ടിമേളം, വർണക്കാഴ്ചകൾ, താലപ്പൊലി എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും.
15ന് തെക്കുംപുറം താലപ്പൊലി ദിവസത്തിൽ രാവിലെ കൂട്ടവെടി. പഞ്ചാരിമേളം, പകൽപൂരത്തിൽ കുട്ടൻകുളങ്ങര അർജുനൻ കൊട്ടാരത്തിലമ്മയുടെ തിടമ്പേറ്റും, പഞ്ചവാദ്യം, പഞ്ചാരിമേളം, തായമ്പക, പാണ്ടിമേളം, വർണക്കാഴ്ചകൾ, താലപ്പൊലി എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും.
16ന് വടക്കുംപുറം വേല. 17ന് തെക്കുംപുറം വേല, 18ന് പൂരംതിരുനാൾ ആഘോഷം നടക്കും. രാവിലെ മുതൽ നടയ്ക്കൽ പറ, വൈകിട്ട് 6.30ന് തിരുവാതിരക്കളി, ഭക്തിഗാനമേള (കരോക്കെ), ദീപാരാധനയെ തുടർന്ന് ഇരു ചേരുവാരങ്ങളുടേയും താലംവരവ്. രാത്രി 9ന് വലിയ ഗുരുതിയോടെ സമാപിക്കും.
ഇന്നു മുതൽ 15 വരെയും 18നും രാവിലെയും വൈകിട്ടും നടയ്ക്കൽ പറ നിറയ്ക്കാൻ സൗകര്യം ഉണ്ടായിരിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എം.കെ. സതീഷ്ബാബു, സെക്രട്ടറി എൻ.സി. ബാലഗംഗാധരൻ, ട്രഷറർ ഹരിഹരൻ മംഗലത്ത്, വൈസ് പ്രസിഡന്റ് പി. ചന്ദ്രചൂഡൻ, ജോയിന്റ് സെക്രട്ടറി ടി. സുനിൽകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.