
തോപ്പുംപടി: കൊച്ചി തുറമുഖത്തിന്റെ തകർച്ചക്ക് ശേഷം കൊച്ചിയെ പട്ടിണിയിൽനിന്നും കരകയറ്റിയ കൊച്ചി ഫിഷറീസ് ഹാർബറിനെ സ്വകാര്യവത്കരിച്ച് ഇല്ലാതാക്കരുതെന്ന് സോഷൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്വകാര്യവത്കരണമല്ല, ടോൾ പാസുകൾ സ്വകാര്യ കമ്പനിക്ക് കൊടുക്കുക മാത്രമാണ് ചെയ്തതെന്ന പ്രചാരണം വെറുതെയാണ്. 300 കോടിയുടെ വികസനം വരുന്ന മുറയ്ക്ക് സമ്പൂർണ സ്വകാര്യവത്കരണത്തിലേക്ക് കാര്യങ്ങൾ നീക്കാനാണ് അധികൃതരുടെ ലക്ഷ്യമെന്നും ഭാരവാഹികൾ ആരോപിച്ചു. ഭാരവാഹികളായ കെ.എ.ഷാജി ,അനീഷ് മട്ടാഞ്ചേരി ,കെ.എം.നവാസ് ,ഷെമീർ പടിക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.