മട്ടാഞ്ചേരി: കോമ്പാറ മുക്കിൽ പെട്ടിക്കാരൻ പറമ്പിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ കൂട്ടിയിടിരുന്ന മാലിന്യത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ജനങ്ങൾ ഏറെ തിങ്ങി വസിക്കുന്ന മേഖലയാണിത്. മട്ടാഞ്ചേരി അഗ്നി രക്ഷാ സേനയിലെ സ്റ്റേഷൻ ഓഫീസർ മനോജ്.എസ്.നായിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ.അഷറഫ് , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജയ കൃഷ്ണൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.