
കൊച്ചി: കലൂർ പോണോത്ത് ലെയിനിൽ ത്രിപുരയിൽവീട്ടിൽ റിട്ട. പ്രൊഫസർ കെ.വി. നാരായണിക്കുട്ടി (75) നിര്യാതയായി. എറണാകുളം, തൃശൂർ ഗവ. ലോ കോളേജുകളിൽ പ്രിൻസിപ്പലായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫാക്കൽറ്റി ഒഫ് ലോയിൽ ഡീനായും പ്രവർത്തിച്ചിട്ടുണ്ട്. സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാർ, ചലച്ചിത്രതാരം മമ്മൂട്ടി ഉൾപ്പടെ വിപുലമായ ശിഷ്യസമ്പത്തിന് ഉടമയാണ്. ഭർത്താവ് റിട്ട. മേജർ കെ.പി. ആർ. കുമാർ. മക്കൾ: കെ.പി. ലക്ഷ്മി അഹൂജാ (ടെക്സ്റ്റൈൽ ഡിസൈനർ, പഞ്ചാബ്), പരേതനായ കെ.പി. നാരായണകുമാർ (സീനിയർ ജേർണലിസ്റ്റ്, ന്യൂഡൽഹി), ഡോ. പാർവതി സുനൈന (സി.എസ്. ഇ.എസ് കൊച്ചി (എൻ.ജി.ഒ). മരുമക്കൾ: ആശിഷ് അഹൂജാ, വിവേക് മോഹൻദാസ് (സി.എ അബുദാബി). ഇന്നുരാവിലെ 7മുതൽ 9.30വരെ കലൂർ പോണോത്ത് ലെയിനിലെ വസതിയിൽ പൊതുദർശനത്തിനുശേഷം വൈകിട്ട് 4ന് ചെർപ്പുളശേരിയിലെ വീട്ടുവളപ്പിൽ സംസ്കാരം.