നെടുമ്പാശേരി: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. ന​സി​റു​ദ്ദീ​ന്റെ​ ​ നിര്യാണത്തിൽ ഏകോപന സമിതി നെടുമ്പാശേരി മേഖലാകമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് സി.പി. തരിയൻ അനുസ്മരണ പ്രഭാഷണം നടത്തി. നെടുമ്പാശ്ശേരി മേഖലയിൽ നസറുദ്ദീന്റെ സ്മരണ നിലനിർത്തുന്നതിനാവശ്യമായ പദ്ധതികൾ നടപ്പിലാക്കുമെന്ന് സി.പി. തരിയൻ പറഞ്ഞു.

ജനറൽസെക്രട്ടറി കെ.ബി. സജി അദ്ധ്യക്ഷനായിരുന്നു. ഷാജു സെബാസ്റ്റ്യൻ, ഷാജി മേത്തർ, കെ.ജെ. പോൾസൺ, ടി.വി. സൈമൺ, പി.കെ. എസ്‌തോസ്, ടി.എസ്. മുരളി, വി.എ. ഖാലിദ്, കെ.ജെ. ഫ്രാൻസീസ്, ഡേവിസ് മോറേലി, പി.ജെ. ജോയ്, ടി.എസ്. ബാലചന്ദ്രൻ, ഷൈജൻ. പി. പോൾ എന്നിവർ പ്രസംഗിച്ചു. മേഖലയിൽ വ്യാപാരസ്ഥാപനങ്ങൾ അടച്ച് ഹർത്താൽ ആചരിച്ചു.