df

കൊച്ചി: കൊച്ചി മെട്രോയുടെ പേട്ട മുതൽ എസ്.എൻ ജംഗ്ഷൻ വരെയുള്ള പാതയിലെ ട്രയൽ റൺ നാളെ രാത്രി 12 മണിക്ക് നടക്കും. തിങ്കളാഴ്ചയും ട്രയൽ റൺ ഉണ്ടായിരിക്കും. ട്രാക്ക് പരിശോധനയുടെ ഭാഗമായാണ് ട്രയൽ റൺ നടത്തുന്നത്. ട്രയൽ റൺ വിജയകരമായാൽ സിഗ്നൽ പരിശോധനയും മറ്റ് പ്രവർത്തനങ്ങളും പൂർത്തീകരിച്ച് ഉദ്ഘാടനത്തിനുള്ള നടപടികൾ ആരംഭിക്കും. വടക്കേകോട്ട, എസ്.എൻ ജംഗ്ഷൻ സ്റ്റേഷനുകളുടെ നിർമ്മാണവും അവസാനഘട്ടത്തിലാണ്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിർമിക്കുന്ന ആദ്യ പാതയാണ് 2 കിലോമീറ്റർ നീളമുള്ള പേട്ട മുതൽ എസ്.എൻ ജംഗ്ഷൻവരെയുള്ളത്. 453 കോടിരൂപയാണ് മൊത്തം നിർമ്മാണച്ചെലവ്.