ഫോർട്ടുകൊച്ചി: കഴിഞ്ഞ രണ്ടാഴ്ചകളായി ഫോർട്ടുകൊച്ചി - വൈപ്പിൻ കരകളെ ബന്ധിപ്പിച്ച് സർവീസ് നടത്തുന്ന റോ- റോ വെസലുകളിൽ ഒന്ന് വാർഷിക അറ്റകുറ്റപ്പണികൾക്ക് കൊണ്ടുപോകുന്നതായി പറഞ്ഞ് വൈപ്പിൻ കരയിൽ മാറ്റിയിട്ടിരിക്കുയാണ്. കഴിഞ്ഞ രണ്ട് ആഴ്ച്ചകളായി ഒരു വെസലിന്റെ കുറവ് മൂലം യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. മേഖലയിൽ സർവീസിനായി കോടികൾ ചിലവഴിച്ച് നിർമ്മിച്ച ഫോർട്ട് ക്യൂൻ എന്ന ബോട്ടും സർവീസിനില്ല . ജനം കൊടിയ ദുരന്തം അനുഭവിക്കുമ്പോഴും നഗരസഭാ അധികൃതരും കിൻകോ ഉദ്യോഗസ്ഥരും മൗനം പാലിക്കുന്നതിൽ പ്രതിഷേധിച്ച് മഹാത്മാ സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ജങ്കാർ തയ്യാറാക്കി കായലിൽ ഇറക്കി പ്രതിഷേധിച്ചു. എഴുത്തുകാരൻ എം.എം.സലീം പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു. മഹാത്മാ ചെയർമാൻ ഷമീർ വളവത്ത് അദ്ധ്യക്ഷത വഹിച്ചു. ആർ. ബഷീർ, എം.എസ് .ഷുഹൈബ്, മുഹമ്മദ് ഇജാസ്, സിയാദ് , നിജാസ് നിസാർ ,ഖലീൽ കൊച്ചങ്ങാടി ,ഇ.എ.ഹാരിസ് ,അസീസ് ഇസ്ഹാഖ് സേട്ട് ,സുജിത് മോഹൻ ,പി.എ.സുബൈർ എന്നിവർ സംസാരിച്ചു. എം.എസ് .ഷുഹൈബ് ,മുഹമ്മദ് ഇജാസ് , സിയാദ് , നിജാസ് നിസാർ ,ഖലീൽ കൊച്ചങ്ങാടി ,ഇ.എ.ഹാരിസ് ,അസീസ് ഇസ്ഹാഖ് സേട്ട് ,സുജിത് മോഹൻ ,പി.എ.സുബൈർ എന്നിവർ നേതൃത്വം നൽകി.