പല്ലാരിമംഗലം: പല്ലാരിമംഗലം കൃഷിഭവനിൽ നിന്ന് അത്യുല്പാദന ശേഷിയുള്ള ബഡ് തൈകൾ സബ്സിഡി നിരക്കിൽ കർഷകർക്ക് വിതരണം ചെയ്തു. പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ. ഇ അബ്ബാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് വിതരണോദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫീസർ ഇ.എം. മനോജ്, അംഗങ്ങളായ എ.എ. രമണൻ, കെ.എം. മൈതീൻ, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ എം.എ. ഷുക്കൂർ, ജിംസിയ യു.എ. എന്നിവർ പ്രസംഗിച്ചു.