കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിന്റെ ദിശസമഗ്ര വിദ്യാഭ്യാസ പദ്ധതി ആസൂത്രണംചെയ്ത വായനയുടെയും എഴുത്തിന്റെയും അടിസ്ഥാന ഗണിതത്തിന്റെയും പഠനോത്സവമായ 'കുരുത്തോല' പഠനപദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലെ നൂറു കുട്ടികളെയാണ് തിരഞ്ഞെടുത്തത്.
ദിശയുടെ നേതൃത്വത്തിൽ റിസോഴ്‌സ് അദ്ധ്യാപകരാണ് ക്ലാസ് നയിക്കുന്നത്. മാർച്ച് 31ന് പഠനോത്സവത്തോടെ സമാപിക്കും. പുത്തൻകുരിശ് ഗവ. യു.പി. സ്‌കൂളിൽ നടന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അദ്ധ്യക്ഷ ശ്രീരേഖ അജിത്, പി.എൻ. നക്ഷത്രവല്ലി, കുറ്റ ഗവ. ജെ.ബി. സ്‌കൂൾ ഹെഡ്മിസ്ട്രസ് എൻ.ആർ. പ്രിയ, പി.കെ. രാജൻ, ഉഷ ശിവൻ തുടങ്ങിയവർ സംസാരിച്ചു.