അങ്കമാലി: വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ല പ്രസിഡന്റ് ബാബു ആലപ്പാട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എ. ഡേവീസ് അനുശോചനപ്രമേയം അവതരിപ്പിച്ചു. ട്രഷറർ ആന്റണി മാളിയേക്കൽ, വർക്കിംഗ് പ്രസിഡന്റ് റെന്നി വർക്കി, വർക്കിംഗ് ജനറൽ സെക്രട്ടറി നിക്സൺ മാവേലി എന്നിവർ സംസാരിച്ചു.