
മട്ടാഞ്ചേരി: റേഷൻ കാർഡുടമകൾക്ക് റേഷൻ വിവരങ്ങളറിയാൻ കേന്ദ്ര സർക്കാർ മേരാ റേഷൻ ആപ്പ് പദ്ധതി നടപ്പിലാക്കി. ഇതിനായി.റേഷൻ കാർഡ് മൊബൈൽ നമ്പറുമായി ബന്ധപ്പെടുത്തണം. റേഷൻ കാർഡിൽ അനുവദിച്ച ധാന്യങ്ങളുടെ തോത്, മറ്റിനങ്ങൾ, ഇടപാടുകളുടെ വിവരങ്ങൾ ,തൊട്ടടുത്തുള്ള റേഷൻകടകളുടെ വിവരങ്ങൾ, മറ്റാനുകൂല്യങ്ങൾ എന്നിവയടങ്ങിയതാണ് മേരാ റേഷൻ ആപ്പ്. ആദ്യഘട്ടമായി 2019ൽ നാല് സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ ആപ്പ് ഇന്ന് രാജ്യത്തെ 32 സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഉൾപ്പെടുത്തി വിപുലീകരിക്കുകയായിരുന്നു. ഹിന്ദി , ഇംഗ്ലീഷ് ഭാഷകളിലാണ് ആപ്പ് ഇപ്പോൾ ലഭിക്കുക. 25 എം.ബി മാത്രമുള്ള ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്.