കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്തിലെ ക്ഷീരസംഘങ്ങളിൽ ക്ഷീരകർഷകർക്ക് 2021-22 സാമ്പത്തിക വർഷത്തിലെ സബ്സിഡി വിതരണം ചെയ്തു. 4 ലക്ഷത്തോളം രൂപയാണ് വിതരണം നടത്തിയത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻമാരായ ജോസ്.എ.പോൾ, കെ.ജെ. മാത്യു, വൽസ വേലായുധൻ, അംഗങ്ങളായ വിപിൻ പരമേശ്വരൻ, അനാമിക ,ഡോളി ബാബു, രജിത.പി.എസ്, സുനിത്ത്, മിൽമ പ്രസിഡന്റുമാരായ ജോയി പി.സി.പോൾ കുഴിക്കാട്ടിൽ, മാത്യൂസ് , കെ.വി.മാത്യു, സെക്രട്ടറി സാവിത്രി കുട്ടി, ഡയറി ഓഫീസർ ജൂവൽ എന്നിവർ പ്രസംഗിച്ചു.