snv-hss-vollyball-
അമേരിക്കയിലെ വോളിബാൾ താരങ്ങളായ റെയ്ലി വോൺ, ആംബർ എന്നിവർ എസ്.എൻ.വി വോളിബാൾ അക്കാഡമി വിദ്യാർത്ഥികളുമായി സംസാരിക്കുന്നു

പറവൂർ: അമേരിക്കയിലെ യൂണിവേഴ്സിറ്റി വോളിബാൾ താരങ്ങളായ റെയ്ലി വോൺ, ആംബർ എന്നിവർ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിലെ എസ്.എൻ.വി വോളിബാൾ അക്കാഡമി സന്ദർശിച്ചു. അമേരിക്കയിൽ വോളിബാൾകളി ആരംഭിച്ചതിന്റെ 127-ാം വാർഷികത്തോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിലേക്ക് അവിടത്തെ കായികതാരങ്ങൾ പോകുന്നതിന്റെ ഭാഗമായി കേരളത്തിൽ വന്നവരാണ് എസ്.എൻ.വി സ്കൂളിലെത്തിയത്. മൂന്നുമണിക്കൂർ കുട്ടികളുമായി ചെലവഴിച്ചു. വിദ്യാർത്ഥികൾക്ക് വോളിബാളിന്റെ പാഠങ്ങൾ പറഞ്ഞുകൊടുത്ത അവർ കുട്ടികൾക്കൊപ്പം പന്തുതട്ടി.

സ്കൂൾ മാനേജർ ഹരി വിജയൻ, പ്രിൻസിപ്പൽ വി. ബിന്ദു, സംസ്ഥാന വോളിബാൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ടി.ആർ. ബിന്നി, മുത്തൂറ്റ് വോളിബാൾ പരിശീലകൻ എസ്. രാജൻ, പി.ബി. അഖിൽ, വിനോദ് നെല്ലിപ്പിള്ളി, പി.ബി. സിന്ധു എന്നിവർ ചേർന്ന് താരങ്ങളെ സ്വീകരിച്ചു.