തൃക്കാക്കര: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ മോക് പോൾ പൂർത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ മേൽനോട്ടത്തിലായിരുന്നു മോക് പോൾ. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.കെ. പരീത്, കോൺഗ്രസ് തൃക്കാക്കര ബ്ലോക്ക് പ്രസിഡന്റ് നാഷാദ് പല്ലച്ചി, ബി.ജെ.പി പ്രതിനിധി കെ.എൻ. സജീവൻ, ഐ.യു.എം.എൽ പ്രതിനിധി പി.എം. യൂസഫ്, കേരള കോൺഗ്രസ് പ്രതിനിധി സാബു ഞാറപ്പിള്ളി, എൻ.സി.പി പ്രതിനിധി ഇന്ദ്ര കുമാർ, തൃണമൂൽ കോൺഗ്രസ് പ്രതിനിധി ബിജു ജോയ് എന്നിവർ മോക് പോളിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കളക്ടർ എസ്. ബിന്ദുവും സന്നിഹിതയായിരുന്നു.