
കളമശേരി: ഏലൂർ നഗരസഭയിലെ 9 വാർഡുകളിലെ സൗജന്യ കുടിവെള്ള പദ്ധതിയുടെ കരാർ ധാരണയാക്കാൻ യോഗതീരുമാനം. 1.6 എം.എൽ .ഡി വെള്ളം വിതരണം ചെയ്യുമ്പോൾ അടച്ചു പൂട്ടിയ കമ്പനിയുടെ വിഹിതം സംബന്ധിച്ച തർക്കമാണ് ധാരണാപത്രം വൈകിയത്. ലിസ്റ്റിലുള്ള 3000 കുടുംബങ്ങൾക്കും പദ്ഥിയുടെ ഗുണം കിട്ടും. ഫാക്ട് നൽകുന്ന അധിക ഒരു എം.എൽ .ഡി വെള്ളം സംബന്ധിച്ച കരാറും നടപ്പിലാക്കാൻ വാട്ടർ അതോറിട്ടിയെ ചുമതലപ്പെടുത്തി. കുടിശിക നിവാരണത്തിന്റെ ഭാഗമായി വാട്ടർ അതോറിട്ടിയുടെ നടപടികൾ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും അറിയിച്ചു. നഗരസഭ ചെയർമാൻ എ.ഡി. സുജിൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി.എ.ഷെറീഫ് ,പി .എം.അയൂബ് തുടങ്ങിയവർ പങ്കെടുത്തു.