കൊച്ചി: ലോക രോഗീദിനത്തോടനുബന്ധിച്ച് എറണാകുളം ലൂർദ് ആശുപത്രിയിൽ പുതുതായി ആരംഭിച്ച ശിശുരോഗ ശസ്ത്രക്രിയ വിഭാഗം ഫാ. ജോസഫ് ഇട്ടുരുത്തിൽ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ, സൂപ്രണ്ട് ഡോ. സന്തോഷ് ജോൺ എബ്രഹാം എന്നിവർ പങ്കെടുത്തു. പീഡിയാട്രിക് സർജൻ ഡോ. ജോയ് എം.ജിയുടെ സേവനം ലഭ്യമായിരിക്കും. ഒ.പി സമയം ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 8.30 മുതൽ 10 മണി വരെ . ഫോൺ : 04844121233/1234.