
കൊച്ചി: തൃശൂരിൽ പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപം ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം നിലച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. എറണാകുളം നോർത്തിൽ നിന്ന് വൈകിട്ട് അഞ്ചിന് പുറപ്പെടേണ്ടിയിരുന്ന ഷൊർണ്ണൂർ - തിരുവനന്തപുരം വേണാട് എക്സ് പ്രസ്, ഉച്ചയ്ക്ക് 2.45 ന് സൗത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എറണാകുളം - പാലക്കാട് മെമു, രാത്രി 7.50 നുള്ള എറണാകുളം - ഗുരുവായൂർ എന്നീ ട്രെയിനുകൾ റദ്ദാക്കി. രണ്ടാഴ്ച മുമ്പ് ആലുവയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെത്തുടർന്ന് രണ്ടു ദിവസത്തോളം ട്രെയിൻ സർവീസുകൾ തടസപ്പെട്ടു.