
കൊച്ചി: കേരളത്തിലെ നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും സപ്ലൈകോ ഓൺലൈൻ വില്പനയും ഹോം ഡെലിവറിയും ആരംഭിച്ചതായി മന്ത്രി അഡ്വ.ജി.ആർ.അനിൽ. ഗാന്ധിനഗറിലെ സപ്ലൈകോ ആസ്ഥാനത്ത് കൊച്ചി നഗരത്തിലെ ഓൺലൈൻ വില്പനയുടെയും ഹോം ഡെലിവറിയുടെയും സി.എഫ്.ആർ.ഡി- സി.എഫ്.ടി.കെ മൊബൈൽ ആപ്പിന്റെയും ഓൺലൈൻ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. മാർച്ച് 31 ഓടെ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും ഈ സൗകര്യം ലഭ്യമാകും. വില്പനശാലകൾ വിപുലീകരിക്കുകയും പൊതുജനങ്ങൾക്കു ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ എത്തിക്കുകയുമാണു സപ്ലൈകോ ചെയ്യുന്നത്. തനതു ഉത്പാദകരെ സഹായിക്കുക എന്ന കടമകൂടി സ്ഥാപനം നിർവ്വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.