പറവൂർ: വീട്ടിൽ ചാരായം വാറ്റിയ ചേന്ദമംഗലം പാലാതുരുത്ത് കാട്ടുകണ്ടത്തിൽ ചിന്നനെ (68) എക്സൈസ് സംഘം പിടികൂടി. വീടിന് പിൻവശത്തുള്ള ഷെഡിലാണ് ഇയാൾ ചാരായം വാറ്റിയിരുന്നത്. ഏഴ് ലിറ്റർ ചാരായം, 150 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ എന്നിവ കണ്ടെടുത്തു. പറവൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.ആർ. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടയിത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.