മൂവാറ്റുപുഴ: ഭാര്യ ജോലിചെയ്യുന്ന പ്ലൈവുഡ് കമ്പനിയിലെത്തി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ഭർത്താവ് ഈസ്റ്റ് പായിപ്ര പാമ്പക്കുടചാലിൽ അലിയെ (47) പൊലീസ് അറസ്റ്റുചെയ്തു. കുടുംബവഴക്കിനെത്തുടർന്ന് രണ്ടാർകരയിലെ സ്വന്തംവീട്ടിൽ താമസിക്കുകയായിരുന്നു ഭാര്യ. കുത്തിയശേഷം പ്രതി ഓടിരക്ഷപെടുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.
മൊബൈൽഫോൺ ഒാഫാക്കി പ്രതി ഒളിവിൽ കഴിയുകയായിരുന്നു. മൂവാറ്റുപുഴ ഡിവൈ.എസ്.പി എസ്. മുഹമ്മദ് റിയാസിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. മൂവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ എം.കെ. സജീവ്, എസ് .ഐ ബഷീർ സി .കെ, എ.എസ്.ഐമാരായ രാജേഷ് സി.എം, ജയകുമാർ പി.സി, സന്ധ്യ ടി.കെ എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.