
തൃക്കാക്കര: രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസും രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി രാജഗിരി സ്കൂൾ ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രാജഗിരി ക്രിക്കറ്റ് ലീഗിന് തുടക്കമായി. കാക്കനാട് രാജഗിരി ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിച്ച ടൂർണമെന്റ് രണ്ട് ദിവസം നീണ്ടുനിൽക്കും. ഭിന്നശേഷിക്കാർക്കായി ടി-10 ലീഗ് മാതൃകയിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ റൈഡേഴ്‌സ് ട്രാവൻകൂർ, ഹൗക്ക്‌സ് മലപ്പുറം, കാസർഗോഡ് റിവഞ്ചേഴ്‌സ്, സോറിംഗ് സിക്‌സസ് എറണാകുളം എന്നിവർ മാറ്റുരയ്ക്കും. രാജഗിരി വാലി ക്യാമ്പസ് അസി.ഡയറക്ടർ റവ. ഡോ. ഫ്രാൻസിസ് സെബാസ്റ്റ്യൻ, രാജഗിരി വാലി കാമ്പസ് അഡ്മിനിസ്‌ട്രേറ്റർ ഫാ. റെജിനോൾഡ് ജോൺ എന്നിവർ ചേർന്ന് ക്രിക്കറ്റ് ലീഗ് ഉദ്ഘാടനം ചെയ്തു. ഇന്ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ കേരള ഹൈക്കോടതി ജസ്റ്റിസ് ബെച്ചു കുര്യൻ മുഖ്യാതിഥിയാകും.