കൊച്ചി: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ ആൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് എ. മുജീബുർ റഹ്മാൻ, സെക്രട്ടറി ബിനു മാഞ്ഞാളി, ട്രഷറർ വത്സൻ എം. മേനോൻ എന്നിവർ പ്രസംഗിച്ചു.
ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ ആർ.എസ്.പി എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറി ജോർജ് സ്റ്റീഫൻ അനുശോചിച്ചു. കേരളത്തിലെ വ്യാപാരികളെ സംഘടനയിലൂടെ കരുത്തനാക്കിയ നേതാവാണ് ടി. നസറുദ്ദീനെന്ന് അദ്ദേഹം അനുസ്മരിച്ചു.
ദുരിത കാലത്തും പ്രതിസന്ധി കാലത്തും സംഘടനയെ കരുത്തോടെ നയിച്ച നേതാവായിരുന്നു ടി. നസിറുദ്ദീനെന്ന് എറണാകുളം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് പറഞ്ഞു.
കേരളത്തിലെ വ്യാപാരികളുടെ കരുത്തും പ്രതീക്ഷയുമാണ് നഷ്ടമാകുന്നതെന്ന് എറണാകുളം വ്യാപാരി വ്യവസായി ഏകോപന സമിതിയംഗം എ.ജെ.റിയാസ് പറഞ്ഞു.