ആലുവ: ബജറ്റിൽ കേരളത്തിലെ മെട്രോ റെയിൽ വികസനത്തിന് തുക വകയിരുത്താത്തത് തികഞ്ഞ വിവേചനമാണെന്ന് കൊച്ചി മെട്രോ സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് ജനറൽ കൗൺസിൽ ആരോപിച്ചു. രാജ്യത്തെ മൊത്തം മെട്രോ റെയിൽ വികസനത്തിനായി 2000 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും കേരളത്തിന്റെ വിഹിതം വ്യക്തമാക്കിയിട്ടില്ല.

വളർച്ചയുടെ ഘട്ടത്തിൽ നിൽക്കുന്ന കൊച്ചി മെട്രോ റെയിലിന് ഇപ്പോൾ ലഭിക്കുന്ന സഹായങ്ങൾ ഭാവി വളർച്ചയ്ക്ക് ഏറെ സഹായകരമാകുമെന്നും ജനപ്രിയ യാത്രാസംവിധാനമെന്ന നിലയിൽ കൊച്ചി മെട്രോ എല്ലാവരുടെയും അംഗീകാരം നേടിയതായും യോഗം അഭിപ്രായപ്പെട്ടു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് കൊച്ചുവീടൻ അദ്ധ്യക്ഷത വഹിച്ചു. ഷിജോ തച്ചപ്പിള്ളി, നസീർ ചൂർണിക്കര, എബി കോഴിക്കാടൻ, സീന മോൾ ദേവസി, ആശ പ്രസാദ്, അജ്മൽ ഷക്കീർ എന്നിവർ സംസാരിച്ചു.