കുറുപ്പംപടി : കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൽ ആത്മയുടെ നേതൃത്വത്തിൽ പച്ചക്കറി, വാഴ എന്നിവയുടെ ജൈവ കൃഷി രീതി , സൂഷ്മ മൂലകങ്ങളുടെ കുറവ് മൂലം ചെടികളിൽ ഉണ്ടാക്കുന്ന വ്യതിയാനം എങ്ങനെ വിളവിനെ ബാധിക്കുന്നു ഇവ എങ്ങനെ പരിഹരിക്കാം എന്നതിനെ കുറിച്ച് വിശദമായ ക്ലാസ് നടത്തി. ഓടക്കാലി റിസർച്ച് സെന്ററിലെ ഡോ ജ്യോതി, രായമംഗലം കൃഷി ഓഫീസർ മിനി വർഗീസ് എന്നിവർ ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ക്ലാസ് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരംസമിതി ചെയർമാൻ എൻ.എം. സലിം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥിരംസമിതി ചെയർന്മാരായ സി.ജെ ബാബു അനു അബീഷ് , ബി.ഡി.ഒ റഹിമ വി.വി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജേഷ് എം.കെ, നാരായണൻ നായർ , എ.ടി. അജിത് കുമാർ , ഡെയ്സി ജയിംസ്,ഷോജ റോയി , അംബിക മുരളീധരൻ , ലതാജ്ഞലി മുരുകൻ, ബീന ഗോപിനാഥ് , എ.ഡി.എ മോളി എന്നിവർ പങ്കെടുത്തു.