പെരുമ്പാവൂർ: ജില്ലാ പഞ്ചായത്ത് 17 ലക്ഷം രൂപ ചെലവഴിച്ച് കൂവപ്പടി പഞ്ചായത്തിലെ കയ്യുത്തിയാൽ - ഈസ്റ്റ് ഐമുറി കനാൽ ബണ്ട് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ നിർമ്മാണോദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ മോളി തോമസ്, ബേബി തോപ്പിലാൻ, കെ.പി ചാർളി, ഹരിഹരൻ പടിക്കൽ, വാർഡ് വികസനസമിതി അംഗങ്ങളായ സി.ഒ ജോയി, ജോൺസൻ തോപ്പിലാൻ, ആന്റു ഉതുപ്പാൻ, ബാബു പൂവത്തും വീടൻ, സാബു ആന്റണി, അജി മാടവന, ബിനു പൂവത്തും കുടി, കെ.ആർ പൗലോസ്, കെ.എം അരുൺ, എം.ഡി ജോസ് തുടങ്ങിയവർ പങ്കടുത്തു.