പെരുമ്പാവൂർ : ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ ഡെമോൺസ്ട്രേറ്റർ, ട്രേഡ്സ് മാൻ എന്നീ തസ്തികകളിൽ (കമ്പ്യൂട്ടർ എൻജിനീയറിംഗ് വിഭാഗം) ഒന്ന് വീതം ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫീക്കറ്റുകൾ സഹിതം 15 ന് രാവിലെ 10:30 ന് പോളിടെക്നിക് കോളേജിൽ ഹാജരാക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.