പെരുമ്പാവൂർ: കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് പെരുമ്പാവൂർ ഓഫീസിന് കീഴിൽ സ്‌കാറ്റേർഡ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത് പ്രതിമാസ വിഹിതം കുടിശിക വരുത്തിയ തൊഴിലാളികൾക്ക് ഒറ്റ തവണ തീർപ്പാക്കൽ പ്രകാരം കുടിശിക അടവാക്കി അംഗത്വം പുന:സ്ഥാപിക്കുന്നതിനും പുതുതായി അംഗത്വം നൽകുന്നതിനുമായി കേരള സർക്കാർ തൊഴിൽ വകുപ്പ് പ്രത്യേക ഉത്തരവ് പ്രകാരം തീരുമാനിച്ചു. 14-ാം തീയതി രാവിലെ 11 മുതൽ വൈകിട്ട് 4 വരെ മിനി സിവിൽ സ്റ്റേഷനിലുള്ള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് ഓഫീസിൽ സ്‌കാറ്റേർഡ് മേള കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട്നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.