പെരുമ്പാവൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പെരുമ്പാവൂർ നിയോജക മണ്ഡലംകമ്മിറ്റി മുൻ സംസ്ഥാന പ്രസിഡന്റ് അയത്തിൽ തങ്കപ്പന്റെ ഒന്നാം ചരമ വാർഷികഅനുസ്മരണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എ.ഡി റാഫേൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പോളച്ചൻ കോളാട്ടുകുടി അദ്ധ്യക്ഷത വഹിച്ചു. പി.കെ. രാജപ്പൻ, എം. ഗണപതി ആചാരി, ഇ.എം. ശ്യാമളാ ദേവി, എം.റ്റി. ചാക്കൊ കോര വർഗീസ്, ഗിരിജാ വല്ലഭൻ, കെ.സി. വർഗീസ്, ജോയി പോൾ, കെ.പി. ജോസഫ്, ടി.യു മറിയാമ്മ, എം.എസ്. ഐസക് തുടങ്ങിയവർ പങ്കെടുത്തു.