ആലുവ: ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് സമുച്ചയത്തിന്റെ നിർമ്മാണം ഉടൻ പൂർത്തീകരിച്ച് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കണമെന്ന് മുസ്ലിംലീഗ് ആലുവ ടൗൺ കമ്മിറ്റി നേതൃസംഗമം ആവശ്യപ്പെട്ടു. സ്റ്റാൻഡിന് പുറത്ത് ബസുകൾ നിർത്തുന്നതിനാൽ ഗതാഗതക്കുരുക്കിൽ ജനം ദുരിതത്തിലാവുകയാണെന്നും യോഗം ചൂണ്ടികാട്ടി. മുസ്ലിം ലീഗ് ജില്ലാ വർക്കിംഗ്പ്രസിഡന്റ് വി.ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ടൗൺപ്രസിഡന്റ് പി.എ. അബ്ദുൽ സമദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി മുഹമ്മദ് ബഷീർ മറ്റൂരകത്തൂട്ട്, കെ.കെ. അബ്ദുൾ സലാം, മുഹമ്മദാലി മാരാട്ട്, എം.പി. അബ്ദുൽ ലത്തീഫ്, വി.എം. ആസാദ്, ടി.ഇ. ഷിഹാബ് എന്നിവർ സംസാരിച്ചു.