അങ്കമാലി: കറുകുറ്റി കരയാംപറമ്പിൽ ഉണ്ണി മഠം ശിവക്ഷേത്രത്തിന് സമീപം പുല്ലിനു തീ പിടിച്ചു . സ്ഥലത്തുണ്ടായിരുന്ന പഞ്ചായത്ത് അംഗം റോയി വർഗീസ് ഫയർഫോഴ്സിനെ അറിയിച്ചു. ഫയർ ഫോഴ്സിന്റെ സമയോജിതമായ ഇടപെടൽ മൂലം ദുരന്തം ഒഴിവായി. തീ ആളിപ്പടർന്ന് തൊട്ടടുത്ത് വീടുകളും ഫർണിച്ചർ കമ്പനിയും ക്ഷേത്രത്തിനും സമീപമെത്തിയെങ്കിലും ഫയർ ഫോഴ്സ് തീ അണച്ചു. തുറസായ പറമ്പിൽ വൈദ്യതി കമ്പികളിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് അനുമാനം. പഞ്ചായത്ത് അംഗം കെ.പി.അയ്യപ്പൻ,​ ഫയർ ഓഫീസർമാരായ എൻ.കെ.സോമൻ, ബി.കെ.ബി നിൽ, ഷൈൻ ജോസ്, എം.കുമാർ, ജി.എസ്.സച്ചിൻ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.