df

കൊച്ചി: ജില്ലയ്ക്ക് ആശ്വാസമായി കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്. ഇന്നലെ 2,732 പേർക്കാണ് രോഗബാധ. കൊവിഡ് ബാധിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിലും കുറവുണ്ട്. 6,251 പേർ രോഗമുക്തി നേടി.

3,065പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ 35,875 ആണ്. നിലവിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 32,051 ആണ്.

ഇന്നലെ 8,795 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 1,008 ആദ്യ ഡോസും 4,867 സെക്കൻഡ് ഡോസുമാണ്. കൊവിഷീൽഡ് 5,605ഡോസും 3,189 ഡോസ് കൊവാക്‌സിനും ഒരു ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്. ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കുള്ള കരുതൽ ഡോസായി 2,920 ഡോസ് വാക്‌സിൻ വിതരണം ചെയ്തു. ആകെ 84,341 ഡോസ് മുൻകരുതൽ ഡോസ് നൽകി.

 ജില്ലയിൽ ഇതുവരെ
58,90,053ഡോസ് വാക്‌സിനാണ് നൽകിയത്. 32,02,669 ആദ്യ ഡോസ് വാക്‌സിനും, 26,03,043 സെക്കന്റ് ഡോസ് വാക്‌സിനും നൽകി. ഇതിൽ 51,77,824 ഡോസ് കൊവിഷീൽഡും, 6,95,538 ഡോസ് കൊവാക്‌സിനും, 16,691 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.