vyapari-paravur
ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷൻ പറവൂർ താലൂക്ക് മർച്ചന്റ്സ് വെൽഫെയർ സൊസൈറ്റി സംയുക്തമായി അനുശോചനയോഗം പറവൂർ നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷനും പറവൂർ താലൂക്ക് മർച്ചന്റ്സ് വെൽഫെയർ സൊസൈറ്റിയും അനുശോചിച്ചു. സംയുക്തമായി നടന്ന അനുശോചനയോഗം പറവൂർ നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. പറവൂർ ടൗൺ മർച്ചന്റസ് അസോസിയേഷൻ പ്രസിഡന്റ് കെ.ടി. ജോണി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു, പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ, വാർഡ് മെമ്പർ ഗീത ബാബു, പി.ടി.എം.എ ജനറൽ സെക്രട്ടറി പി.ബി. പ്രമോദ്, ട്രഷറർ രാജു ജോസ്, പി.ടി.എം.ഡബ്ല്യു.എസ് പ്രസിഡന്റ് എം.ജി. വിജയൻ, ജനറൽ സെക്രട്ടറി എൻ.എസ്. ശ്രീനിവാസ്, ട്രഷറർ കെ.എ. ജോഷി എന്നിവർ സംസാരിച്ചു.