പറവൂർ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ പറവൂർ മർച്ചന്റ്സ് അസോസിയേഷൻ മാർക്കറ്റ് യൂണിറ്റ് അനുശോചിച്ചു. മൗനപ്രാർത്ഥനയും അനുശോചന യോഗവും നടന്നു. യൂണിറ്റ് പ്രസിഡന്റ് കെ.ബി. മോഹനൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.ഡി. റീജൻ, ട്രഷറർ കെ.ബി. ഹാരിഷ് തുടങ്ങിയവർ സംസാരിച്ചു.