df

കളമശേരി: നുവാൽസിൽ സർവ്വകലാശാല അസിസ്റ്റന്റ് അപു ജോസിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് അനദ്ധ്യാപക ജീവനക്കാരുടെ സംഘടനയായ സ്റ്റാഫ് വെൽഫെയർ അസോസിയേഷൻ ഒഫ് നുവാൽസ് (സ്വാൻ) വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. സവ്വകലാശാലയിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന വനിതാ അസിസ്റ്റന്റ് ജീവനക്കാരി നൽകിയ പരാതിയെ തുടർന്നാണ് സംഘടനാ അംഗത്തെ വൈസ്ചാൻസലർ സസ്പെൻഡ് ചെയ്തത്. സംഘടനാപ്രവർത്തകർക്കെതിരെ തന്റെ കിഴിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വൈസ്ചാൻസലർ വ്യാജപരാതികളുണ്ടാക്കി ശിക്ഷാ നടപടികൾ സ്വീകരിക്കുകയാണെന്നും ഇതിനെതിരെ സ്വാൻ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് ടിബിൻ മാത്യുവും സെക്രട്ടറി കെ. അനിലും സംയുക്ത വാർത്താക്കുറിപ്പിൽ പറഞ്ഞു.