1
ഇടക്കൊച്ചിയിൽ നടന്ന റാലി

പള്ളുരുത്തി: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്റെ നിര്യാണത്തിൽ ഇടക്കൊച്ചി യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി. ഇടക്കൊച്ചി അക്വിനാസ് കോളേജിന് സമീപത്ത് നിന്നും അനുശോചന റാലിയും തുടർന്ന് പാമ്പായിമൂലയിൽ അനുശോചനസമ്മേളനവും നടത്തി. യൂണിറ്റ് പ്രസിഡന്റ് റിഡ്ജൻ റിബെല്ലോ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ അഭിലാഷ് തോപ്പിൽ, യൂണിറ്റ് ജനറൽ സെക്രട്ടറി വിനു വർഗ്ഗീസ്, ട്രഷറർ ജോൺസൻ എം. ജെ. യൂത്ത്‌വിംഗ് കൺവീനർ പെക്സൻ ജോർജ്, സ്റ്റീഫൻ മാർട്ടിൻ, വനിത കൺവീനർ സിജ ശ്യാംകുമാർ തുടങ്ങിയവർ അനുശോചന പ്രസംഗം നടത്തി.