മരട്: നെട്ടൂരിലെ കാർഷിക നഗര മൊത്തവ്യാപാര വിപണിയിൽവച്ച് സ്വകാര്യ കമ്പനി പ്രതിനിധിയെ മർദ്ദിച്ച സംഭവത്തിൽ രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു. മാർക്കറ്റ് വ്യാപാര സംഘടന പ്രസിഡന്റ് മൊഹിയുദ്ദീൻ എന്ന മൊയ്തീൻ, കെ.കെ.എസ് സ്റ്റാൾ ഉടമ സലിം എന്നിവർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി പനങ്ങാട് പൊലീസ് കേസെടുത്തത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു.
മർദ്ദനമേറ്റ ആളെയും കൊണ്ട് പനങ്ങാട് പൊലീസ് നെട്ടൂർ അന്താരാഷ്ട്ര പച്ചക്കറി മാർക്കറ്റിൽ എത്തി ഇന്നലെ തെളിവെടുത്തു.