കളമശേരി: ഏലൂർ നഗരസഭയിലെ ഡയാലിസിസ് രോഗികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിക്കുള്ള അപേക്ഷ ക്ഷണിക്കുന്നു. നഗരസഭാ പരിധിയിൽ താമസക്കാരായിരിക്കണം ,സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ ,റേഷൻ കാർഡിൽ പേരുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകർ വാർഡ് കൗൺസിലർമാരെ ബന്ധപ്പെടണം.