
കൊച്ചി: കൊവിഡ് പ്രതിസന്ധി മുൻനിർത്തി എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി ആരംഭിച്ച ജനകീയ അടുക്കള പത്ത് നാൾ പിന്നിട്ടു. പത്താം ദിവസത്തെ വിതരണ ഉദ്ഘാടനം സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.കെ.എൻ. സുഗതൻ നിർവ്വഹിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആർ. അനിൽ ജനകീയ അടുക്കള സന്ദർശിച്ചു.
എറണാകുളം പബ്ലിക്ക് ലൈബ്രറിക്ക് സമീപമാണ് ജനകീയ അടുക്കള. മേയർ എം. അനിൽകുമാർ, ഡെപ്യൂട്ടി മേയർ കെ.എ.അൻസിയ, നേതാക്കളായ എം.ടി. നിക്‌സൺ, ടി.സി. സൻജിത്ത്, എം.പി. രാധാകൃഷ്ണൻ, കെ.എസ്.ചന്ദ്രശേഖരമേനോൻ തുടങ്ങി നിരവധി പേർ വിവിധ ദിവസങ്ങളിൽ ജനകീയ അടുക്കളയിലെത്തി.