ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിൽ പൊതുജനങ്ങൾക്കായി ഗ്രൗണ്ട് നിർമ്മിക്കണമെന്ന് എൻ.സി.പി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മാന്ത്രക്കൽ, മെട്രോയാർഡ് റോഡിന് പടിഞ്ഞാറ് ഭാഗത്തുള്ള ചവർപാടം ഗ്രൗണ്ടിനായി പഞ്ചായത്ത് ഏറ്റെടുക്കണമെന്നാണ് ആവശ്യം.
യോഗത്തിൽ പ്രസിഡന്റ് പി.കെ. അബ്ദുൽ കരീം അദ്ധ്യക്ഷത വഹിച്ചു. എൻ.വൈ.സി അഖിലേന്ത്യ ജനറൽസെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ കെ എച്ച്. ഷംസുദ്ദീൻ, രാജു തോമസ്, മനോജ് പട്ടാട്, മജീദ് കോശി, സുബിൻ ജോസഫ്, നസീർ തച്ച്വള്ളത്ത് എന്നിവർ പ്രസംഗിച്ചു.